ന്യൂദല്‍ഹി- ഭാരത് ജോഡോ യാത്രയുടെ രണ്ടാംഘട്ടം ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുമെന്ന് സൂചന. യാത്രയുടെ റൂട്ട് സംഘാടക സമിതി പരിശോധിച്ചുവരികയാണ്. രാഹുല്‍ ഗാന്ധിയും സംസ്ഥാന നേതാക്കളുമായി സംഘം ചര്‍ച്ച നടത്തിവരുന്നു.
ഗുജറാത്ത് മുതല്‍ അരുണാചല്‍ പ്രദേശ് വരെ 3500 കി.മീ ആണ് ഭാരത് ജോഡോ യാത്ര 2.0.
യാത്രക്ക് അനേകം ദുര്‍ഘടങ്ങള്‍ പാര്‍ട്ടി കാണുന്നുണ്ട്. ഇതെല്ലാം ചര്‍ച്ച ചെയ്ത ശേഷം അന്തിമമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.