Sorry, you need to enable JavaScript to visit this website.

മുന്‍ ബിജെപി എം.പി ചന്ദന്‍ മിത്രയും നാലു കോണ്‍ഗ്രസ് എം.എല്‍.എമാരും തൃണമൂല്‍ കോണ്‍ഗ്രസില്‍

കൊല്‍ക്കത്ത- ബിജെപി മുന്‍ രാജ്യസഭാ എം.പിയും ബിജെപി അനുകൂല ദിനപത്രമായ ദി പയനിയര്‍ എഡിറ്ററുമായിരുന്ന ചന്ദന്‍ മിത്ര തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപിയില്‍ മോഡി-അമിത്ഷാ വിരുദ്ധ ചേരിയിലായിരുന്ന ചന്ദന്‍ മിത്ര ഏതാനും മാസങ്ങളായി പാര്‍ട്ടിയോട് ഇടഞ്ഞു നില്‍ക്കുകയായിരുന്നു. പശ്ചിമ ബംഗാളിലെ നാലു കോണ്‍ഗ്രസ് എം.എല്‍.എമാരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ വാര്‍ഷിക രക്തസാക്ഷി ദിന റാലിയില്‍ മുഖ്യമന്ത്രിയും തൃണമൂല്‍ അധ്യക്ഷയുമായ മമത ബാനര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്. സമര്‍ മുഖര്‍ജി, അബു താഹിര്‍, സബിന യാസ്മിന്‍, അഖ്‌റുസ്സമാന്‍ എന്നീ കോണ്‍ഗ്രസ് എംഎല്‍എമാരാണ് തൃണമൂലില്‍ ചേര്‍ന്നത്.

മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അഡ്വാനിയുടെ അടുപ്പക്കാരനായി അറിയപ്പെടുന്ന ചന്ദന്‍ മിത്ര 2003 മുതല്‍ 2016 വരെ രാജ്യസഭയില്‍ ബിജെപി അംഗമായിരുന്നു. പ്രധാനമന്ത്രിയായി നരേന്ദ്ര മോഡി അധികാരമേല്‍ക്കുകയും അമിത് ഷാ ബിജെപി അധ്യക്ഷനാകുകയും ചെയ്തതോടെ പാര്‍ട്ടിയില്‍ കാര്യമായ ചുമതലള്‍ മിത്രയ്ക്കു നഷ്ടമാകുകയായിരുന്നു. 2014-ല്‍ ഹൂഗ്ലി ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് കനത്ത പരാജയം ഏറ്റുവാങ്ങിയിരുന്നു.
 

Latest News