കോഴിക്കോട്- എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ സന്ദർശിച്ച ശേഷം അദ്ദേഹത്തെ പ്രശംസിച്ച പുതുപ്പള്ളിയിലെ ഇടതുസ്ഥാനാർത്ഥി ജെയ്ക് തോമസിനെ രൂക്ഷമായി വിമർശിച്ച് നടൻ ഹരീഷ് പേരടി. നിങ്ങളെയല്ല, നിങ്ങളൊക്കെയാണ് ഇടതുപക്ഷം എന്ന് വിളിച്ച് ഊറ്റംകൊള്ളുന്നവരെയാണ് മാനസിക രോഗ ചികിത്സക്ക് വിധേയമാക്കേണ്ടത് എന്ന് ഹരീഷ് പേരടി പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ 'എങ്ങിനെ ഒരു നല്ല സംഘിയാകാം' എന്ന തിരക്കഥ തന്നെ വീണ്ടും ആവർത്തിക്കുകയാണ്. പ്രൊഡക്ഷൻ ഹൗസിന്റെ പേരാണ് കോമഡി-'ഇടതുപക്ഷം'-. നിങ്ങളെയല്ല നിങ്ങളെയൊക്കെ ഇടതുപക്ഷം എന്ന് വിളിച്ച് ഊറ്റം കൊള്ളുന്നവരെയാണ് മാനസിക രോഗത്തിന് ചികിൽസിക്കേണ്ടത്. കേരളത്തിൽ ആര് ജയിക്കണം എന്ന് തീരുമാനിക്കുന്നത് ജാതി മത സംഘടനകളാണെന്ന് ഒരു ഉളുപ്പുമില്ലാതെ ഉറക്കെ പറയുന്നവരുടെ പേരാണ് വർഗീയവാദികൾ.പ്രബുദ്ധ രാഷ്ട്രിയ കേരളമേ യഥാർത്ഥ വർഗ്ഗീയ വാദികളെ തിരിച്ചറിയുക...വോട്ടവകാശം കൃത്യമായി വിനിയോഗിക്കുക...രാഷ്ട്രിയ സലാം.