കോട്ടയം- പുതുപ്പള്ളി ഉപതെരഞ്ഞടുപ്പ് പ്രചരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന് 24ന് എത്തും. അയര്‍കുന്നത്തും പുതുപ്പള്ളിയിലും നടക്കുന്ന ഇടതുമുന്നണി യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും.
ആഗസ്ത് 31ന് ശേഷം രണ്ടാംഘട്ട പ്രചാരണത്തിനും മുഖ്യമന്ത്രി എത്തിയേക്കും. എന്നാല്‍ ആദ്യഘട്ട പ്രചരണത്തിന് മറ്റു മന്ത്രിമാര്‍ പങ്കെടുക്കില്ല.
പ്രചരണവേദിയില്‍ വ്യക്തിപരമായ ആക്രമണം വേണ്ടെന്ന നിലപാടാണ് സി. പി. എം സ്വീകരിച്ചിരിക്കുന്നത്. ഇടതുമുന്നണി തെരഞ്ഞടുപ്പ് കണ്വഷന് 16ന് സി. പി. എം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന് ഉദ്ഘാടനം ചെയ്യും. ജെയ്ക് സി. തോമസ് 17നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക.
സെപ്തംബര്‍ അഞ്ചിന് വോട്ടെടുപ്പും എട്ടിന് ഫലപ്രഖ്യാപനവും നടക്കും.