കണ്ണൂര്‍- അത്താഴക്കുന്നില്‍ മദ്യപസംഘം പോലീസുകാരെ ക്ലബില്‍ പൂട്ടിയിട്ട് മര്‍ദിച്ചു. രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. എസ്‌ഐ സിഎച്ച് നസീബ്, സിപിഒ അനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ക്ലബില്‍ മര്‍ദിക്കുന്നത് കണ്ട് കയറിയ പോലീസുകാര്‍ക്കാണ് മര്‍ദനമേറ്റത്. ആറുപേര്‍ ചേര്‍ന്നാണ് മര്‍ദിച്ചത്. മൂന്നുപേരെ കസ്റ്റഡിയിലെടുത്തു.