Sorry, you need to enable JavaScript to visit this website.

തൃശൂരിൽ എസ്.ഐയ്‌ക്കെതിരെ സി.ഐ കള്ളക്കേസ് ഉണ്ടാക്കിയതായി പരാതി

തൃശൂർ - ക്രൈംബ്രാഞ്ച് എസ്.ഐയെ സി.ഐ കള്ളക്കേസിൽ കുടുക്കിയതായി മുഖ്യമന്ത്രിക്ക് പരാതി. തൃശൂരിലെ ക്രൈംബ്രാഞ്ച് എസ്.ഐ ടി.ആർ ആമോദിനെയാണ് നെടുപുഴ സി.ഐ ടി.ജി ദിലീപ് കള്ളക്കേസിൽ കുടുക്കിയതായി പരാതി ഉയർന്നത്.
 പൊതുസ്ഥലത്ത് മദ്യപിച്ചെന്ന കള്ളക്കേസുണ്ടാക്കി എസ്.ഐയെ സി.ഐ കസ്റ്റഡിയിലെടുത്തെന്നാണ് എസ്.ഐയുടെ കുടുംബം മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലുള്ളത്.
 ഇക്കഴിഞ്ഞ ജൂലൈ 31-നാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. അവധിയായിരുന്ന സിറ്റി ക്രൈംബ്രാഞ്ച് എസ്.ഐയെ കടയിലേക്ക് പോകുന്നതനിടെ വഴിയരികിൽ വെച്ച് മദ്യപിക്കാനാണോ വന്നതെന്ന് ചോദിച്ച് സി.ഐ കേസെടുക്കുകയായിരുന്നു. സംഭവത്തിൽ സംസ്ഥാന സ്‌പെഷ്യൽ ബ്രാഞ്ചും ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചും നടത്തിയ അന്വേഷണത്തിൽ എസ്.ഐ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു. വഴിയരികിൽ ഫോൺ ചെയ്തു നിൽക്കുമ്പോഴാണ് ആമോദിനെ സി.ഐ ടി.ജി ദിലീപ് കസ്റ്റഡിയിലെടുത്തതെന്നാണ് ആരോപണം. കള്ളക്കേസിൽ കുടുക്കി ആമോദിനെ ഒരു ദിവസം കസ്റ്റഡിയിൽവെച്ചെന്നും പരാതിയിൽ വ്യക്തമാക്കി. സംഭവത്തിൽ തൃശൂർ റേഞ്ച് ഐ.ജി അന്വേഷണത്തിന് നിർദേശം നൽകിയതായാണ് വിവരം.

Latest News