ന്യൂദൽഹി- ദൽഹി ഭേദഗതി ബിൽ കേന്ദ്ര സർക്കാർ പാസാക്കിയതിൽ അഭിനന്ദനം ചൊരിഞ്ഞും ആം ആദ്മി സർക്കാരിനെ രൂക്ഷമായി കുറ്റപ്പെടുത്തിയും സുഷമ സ്വരാജിന്റെ മകളും ബി.ജെ.പി നേതാവുമായ ബൻസുരി സ്വരാജ് രംഗത്ത്. 2015 മുതൽ എ.എ.പി സർക്കാർ അവരുടെ കാര്യക്ഷമതയില്ലായ്മയ്ക്ക് ഒഴികഴിവ് പറയുകയാണ്. ഇതൊരു 'ജഗ്ദാലു', (കമ്മി)സർക്കാരാണ്. ബിൽ പാസാക്കിയതിന് രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അഭിനന്ദിച്ച അവർ, ഇപ്പോൾ ബിൽ പാസായതിനാൽ ദൽഹിയിലെ ഭരണം ഇനിമുതൽ നിയമത്തിന് അനുസൃതമായി പ്രവർത്തിക്കുമെന്നും പറഞ്ഞു.
ദൽഹി സർവീസസ് ബിൽ പാസാക്കിയതിന് രാഷ്ട്രപതിയെ ഞാൻ അഭിനന്ദിക്കുന്നു. ഇപ്പോൾ ബിൽ പാസായതിനാൽ ദൽഹിയിലെ ഭരണം നിയമത്തിന് അനുസൃതമായി പ്രവർത്തിക്കും,' അവർ പറഞ്ഞു.
ദൽഹി സർക്കാരിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റങ്ങളും നിയമനങ്ങളും കൈകാര്യം ചെയ്യുന്നതിനായി കേന്ദ്രം പുറപ്പെടുവിച്ച ഓർഡിനൻസിന് പകരമായി നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ദൽഹി (ഭേദഗതി) ബിൽ, ഓഗസ്റ്റ് 7-നാണ് കേന്ദ്ര സർക്കാർ പാസാക്കിയത്.