Sorry, you need to enable JavaScript to visit this website.

വീണാ വിജയനെതിരെയുള്ള ആരോപണം ഗൗരവത്തോടെ കാണുമെന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം - കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് എന്ന കമ്പനിയില്‍നിന്ന് മാസപ്പടി ഇനത്തില്‍ 1.72 കോടി രൂപ വാങ്ങിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനെതിരെയുള്ള ആരോപണം ഗൗരവത്തോടെ കാണുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആദായനികുതിയുടെ കണ്ടെത്തലുകള്‍ ഗുരുതരമാണ്. കേവലം ആരോപണങ്ങള്‍ മാത്രമല്ല പുറത്ത് വന്നിരിക്കുന്നത്, ഇന്‍കം ടാക്സിന്റെ കണ്ടെത്തലുകളാണെന്നും ഗവര്‍ണര്‍ പറഞ്ഞു.  മുഖ്യമന്ത്രിയില്‍ നിന്ന് ഈ വിഷയത്തില്‍ വിശദീകരണം തേടണോ എന്നതിനെ സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കും. മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി മുന്‍ ചീഫ് ജസ്റ്റിസ് മണികുമാറിനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചതുമായി ബന്ധപ്പെട്ട് ഇതുവരെ അറിയിപ്പ് ലഭിച്ചില്ലെന്നും അറിയിപ്പ് ലഭിച്ചതിനുശേഷം ആവശ്യമെങ്കില്‍ നിയമോപദേശം നിയമോപദേശം തേടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

 

Latest News