ന്യൂദൽഹി- അബുദാബിയിൽ സാമ്പത്തിക തട്ടിപ്പ് നടത്തി മുങ്ങിയ നാല് ഇന്ത്യക്കാർക്കെതിരെ സി.ബി.ഐ കേസ് ജിസ്റ്റർ ചെയ്തു. അരുൺ കുമാർ മധുസൂദനൻ, വിനോദ് വാസുദേവൻ, സഞ്ജയ് കുമാർ ദത്ത, മെറ്റി എസ്ലേവ് ജോസഫ് എന്നിവർക്കെതിരെയാണ് കേന്ദ്ര അന്വേഷണ ഏജൻസി കേസെടുത്തത്. നാല് വ്യത്യസ്ത കേസുകളിൽ അബുദാബി അധികൃതർ വിദേശകാര്യ മന്ത്രാലയം വഴി സിബിഐക്ക് കത്തയച്ചതിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
സിബിഐ പ്രാദേശികമായി പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുകയും ഫലത്തെക്കുറിച്ച് മന്ത്രാലയത്തിലൂടെ യുഎഇയെ അറിയിക്കുകയും ചെയ്യും. 2000-ൽ, ഇന്ത്യയും യുഎഇയും ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് നടപടി. മധു സൂദനൻ , ദിർഹത്തിന്റെ സാമ്പത്തിക തട്ടിപ്പാണ് നടത്തിയത്. വാസുദേവൻ 1,48,2697 ദിർഹവും ദത്ത 3,20,000 ദിർഹവും ദത്ത 279,500 ദിർഹവും തട്ടിയെടുത്തെന്നാണ് കേസ്. പ്രതികളുടെ അഭാവത്തിൽ നേരത്തെ അബുദാബിയിലെ കോടതികൾ കുറ്റക്കാരാണെന്ന് വിധിച്ചിരുന്നു.