Sorry, you need to enable JavaScript to visit this website.

മലയാളികള്‍ക്കും ആഹ്ലാദം, മുംബൈ-ഗോവ യാത്രാ സമയം പാതിയാവുന്നു 

മുംബൈ-മഹാരാഷ്ട്ര സര്‍ക്കാരിന്റെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള പദ്ധതിയാണ് പൂര്‍ത്തിയാകുന്നത്. മുംബൈ-ഗോവ ഹൈവേയുടെ (എന്‍എച്ച് 66) വിപുലീകരണം അവസാന ഘട്ടത്തിലാണ് . ഇതോടെ യാത്രാ സമയം 10 മണിക്കൂറില്‍ നിന്ന് പകുതിയായി വെട്ടിക്കുറയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. അടുത്ത മാസം ഗണേശ ചതുര്‍ത്ഥിക്ക് മുമ്പ് പാത തുറന്നു കൊടുക്കാനാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി രവീന്ദ്ര ചവാന്‍ പറഞ്ഞു.മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും പങ്കെടുത്ത യോഗത്തിലാണ് മന്ത്രി വിവരം പങ്ക് വച്ചത്. മുഖ്യമന്ത്രി ഷിന്‍ഡെയും തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ വിവരം സ്ഥിരീകരിച്ചു.
സമൃദ്ധി ഹൈവേയിലൂടെയുള്ള 18 മണിക്കൂര്‍ യാത്ര 8 മുതല്‍ 10 മണിക്കൂര്‍ വരെ കുറഞ്ഞു. കര്‍ഷകര്‍ക്കും യാത്രക്കാര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ ഒരുക്കി വിവിധ ആശയവിനിമയ സൗകര്യങ്ങളുടെ വിപുലീകരണത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട്, കൊങ്കണിലും ഈ രീതിയില്‍ ആശയവിനിമയ സൗകര്യങ്ങള്‍ വിപുലീകരിക്കും.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, 1,608 കിലോമീറ്റര്‍ നീളമുള്ള നാലുവരിപ്പാത എന്‍.എച്ച് 66 ഹൈവേ പ്രാവര്‍ത്തികമായാല്‍ ഇന്ത്യയിലെ വിവിധ  സംസ്ഥാനങ്ങളെയാണ് ബന്ധിപ്പിക്കുന്നത്. ഇത് മുംബൈയിലെ പന്‍വേലിനെ കന്യാകുമാരിയിലെ കേപ് കൊമോറിനുമായി ബന്ധിപ്പിക്കുകയും ഗോവ, കര്‍ണാടക, കേരളം, തമിഴ്നാട് എന്നിവയിലൂടെയും മറ്റ് സംസ്ഥാനങ്ങളിലൂടെയും കടന്നുപോകുകയും ചെയ്യും. മുംബൈയില്‍ നിന്നും കേരളത്തിലേക്കുള്ള റോഡ് മാര്‍ഗ്ഗമുള്ള യാത്രയിലും നിര്‍ണായക വ്യതിയാനമുണ്ടാകും.

Latest News