കൊച്ചി- അന്തരിച്ച സംവിധായകൻ സിദ്ദീഖിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ തമിഴ് സൂപ്പർ താരം സൂര്യ കൊച്ചിയിലെത്തി. കാക്കനാട് മനക്കപ്പടിയിലുള്ള സിദ്ദീഖിന്റെ വീട്ടിലെത്തി അദ്ദേഹം കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു. ഏറെ നേരം സിദ്ദീഖിന്റെ കുടുംബത്തോടൊപ്പം ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്.
നിർമാതാവ് രാജശേഖർ പാണ്ഡ്യനും സൂര്യയ്‌ക്കൊപ്പം ഉണ്ടായിരുന്നു. സിദ്ദീഖിന്റെ സഹോദരൻ അഡ്വ. സക്കീർ ഹുസൈൻ അടക്കമുള്ള ബന്ധുക്കളും സൂര്യ എത്തുമ്പോൾ സിദ്ദീഖിന്റെ വീട്ടിലുണ്ടായിരുന്നു. എല്ലാവരോടും കുശലാന്വേഷണം നടത്തുകയും കുടുംബവിവരങ്ങൾ ചോദിച്ചറിയുകയും ചെയ്ത ശേഷമാണ് സൂര്യ മടങ്ങിയത്.