ആലപ്പുഴ - വൈഫൈ കണക്ഷൻ എടുത്തുനൽകാമെന്ന് വിശ്വസിപ്പിച്ച് 17-കാരിയെ തട്ടിക്കൊണ്ടുപോയി മദ്യം കുടിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കൊല്ലം തഴവ കാഞ്ഞിരത്തിനാൽ വീട്ടിൽ രാജേഷ്(39), ഓച്ചിറ രാധാഭവനത്തിൽ രാഹുൽ(28) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോയ പ്രതികൾ കായംകുളം ബോട്ട് ജെട്ടിക്ക് സമീപം എത്തിച്ച് നിർബന്ധിച്ചു മദ്യം കുടിപ്പിക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് കായംകുളം പോലീസ് പറഞ്ഞു.