പാരീസ്-ബോംബ് ഭീഷണിയെ തുടർന്ന് ഈഫൽ ടവർ ഒഴിപ്പിച്ചു. ഫ്രാൻസ് പോലീസാണ് ഇക്കാര്യം അറിയിച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന കേന്ദ്രമാണ് ഈഫൽ ടവർ. ബോംബ് ഭീഷണയെ തുടർന്ന് വിനോദസഞ്ചാരികളെ ഒഴിപ്പിച്ച് ടവറിന് കൂടുതൽ സുരക്ഷ ഏർപ്പെടുത്തി.
കഴിഞ്ഞ വർഷം 6.2 ദശലക്ഷം സന്ദർശകരെ ആകർഷിച്ച ഫ്രാൻസിന്റെ ഏറ്റവും പ്രതീകാത്മക ചിഹ്നമായ സെൻട്രൽ പാരീസിലെ ഈഫൽ ടവറിന്റെ മൂന്ന് നിലകളാണ് തുടക്കത്തിൽ ഒഴിപ്പിച്ചത്. ബോംബ് നിർവീര്യമാക്കൽ വിദഗ്ധരും പോലീസും പ്രദേശം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. ഇത്തരത്തിലുള്ള സാഹചര്യത്തിൽ ഇത് ഒരു സാധാരണ നടപടിക്രമമാണെന്നും അതേസമയം ഈഫൽ ടവറിന് ബോംബ് ഭീഷണി എന്നത് അപൂർവ്വമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.