തിരുവനന്തപുരം - അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പൊലീസ് മെഡലിന് കേരള പോലീസ് സേനയിലെ ഒന്‍പത് പേര് അര്‍ഹരായി. വിവിധ കേസുകളില്‍ മികച്ച രീതിയില്‍ അന്വേഷം നടത്തുകയും കേസുകള്‍ തെളിയിക്കുകയും ചെയ്തതിനാണ് അവാര്‍ഡ്. എസ് പി മാരായ വൈഭവ് സക്സസേന, ഡി ശില്പ, ആര് ഇളങ്കോ, അഡീഷണല്‍ എസ് പി, എം കെ സുല്‍ഫിക്കര്‍, എ സി പിമായ രാജ് കുമാര്‍, ജെ.കെ ദിനില്‍, സിഐമാരായ കെ.ആര് ബിജു ,പി ഹരിലാല്‍, എസ് ഐ കെ.സാജന്, എന്നിവര്‍ക്കാണ് പുരസ്കാരം. ശില്പയ്ക്കും സുള്‍ഫിക്കറിനും മാറനെല്ലൂരില്‍ അമ്മയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ കേസിലെ അന്വേഷണ മികവിനാണ് പുരസ്ക്കാരം. കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസിലാണ് ജെ.ദിനിലിന് മെഡല്‍ ലഭിച്ചത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ആര്. ഇളങ്കോയ്ക്കും വൈഭവ് സക്സേനയ്ക്കും പുരസ്കാരം കിട്ടിയത്. മനോരകൊലക്കേസിലെ പ്രതിയെ പിടികൂടിയതിനാണ് ഹരിലാലിന് അംഗീകാരം, കൊല്ലം വിസ്മയ കേസിലെ അന്വേഷണത്തിന് രാജ് കുമാറിനും, നൂറനാട് ഇര്‍ഷാദ് വധക്കേസിലെ അന്വേഷണത്തിന് കെ ആര് ബിജുവിനും പുരസ്കാരം ലഭിച്ചു.