മുംബൈ - അക്ഷയ് കുമാര്‍ നായകനായ സിനിമ ഒ എം ജി 2 ചിത്രം ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നുവെന്നാരോപിച്ച് തീവ്ര ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തി. നായകനായ അക്ഷയ് കുമാറിനെ തല്ലുകയോ മുഖത്ത് തുപ്പുകയോ ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് രാഷ്ട്രീയ ബജ്റംഗ് ദള്‍ പ്രഖ്യാപിച്ചു. ഹിന്ദു പരിഷത്ത് അംഗം ഗോവിന്ദ് പരാശറാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. സിനിമ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ കഴിഞ്ഞ ദിവസം ആഗ്രയില്‍ രാഷ്ട്രീയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. തിയറ്ററിന് പുറത്ത് തടിച്ചുകൂടി സിനിമയുടെ പ്രദര്‍ശനം ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും അക്ഷയ് കുമാറിന്റെ കോലം കത്തിക്കുകയും ചെയ്തു. . സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച 27 കട്ടുകള്‍ക്ക് ശേഷമാണ് ചിത്രം തിയറ്റുകളിലെത്തിയത്. ആദ്യഭാഗത്തില്‍ കൃഷ്ണനായിട്ടാണ് അക്ഷയ് അഭിനയിച്ചതെങ്കില്‍ രണ്ടാം ഭാഗത്തില്‍ ശിവനായിരുന്നു അക്ഷയ് കുമാറിന്റെ കഥാപാത്രം. സെന്‍സര്‍ ബോര്‍ഡ് എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ശിവന്റെ ദൂതനായി അക്ഷയുടെ കഥാപാത്രത്തെ മാറ്റുകയായിരുന്നു.