കോഴിക്കോട് - പുതുപ്പള്ളിയില്‍ ജയ്ക് സി തോമസിന് ഹാട്രിക് കിട്ടുമെന്നും അപ്പനോടും മകനോടും തോറ്റു എന്ന പേരുമുണ്ടാവുമെന്നും കോണ്‍്ഗ്രസ് നേതാവ് കെ.മുരളീധരന്റെ പരിഹാസം. അതിനായി ആശംസകളെന്നും കെ.മുരളീധരന്‍ പറഞ്ഞു. . ഉമ്മന്‍ ചാണ്ടി ചികിത്സയെക്കുറിച്ചുള്ള വിവാദം സി പി എം നടത്തുന്ന തറ പ്രചരണം മാത്രമാണ്. .ഉമ്മന്‍ ചാണ്ടിക്ക് എല്ലാ ചികില്‍സയും കുടുംബം നല്‍കി. ഇടതുമുന്നണിക്ക് നേട്ടങ്ങള്‍ ഒന്നും പറയാന്‍ ഇല്ലാത്തത് കൊണ്ടാണ് തറയായ കാര്യങ്ങള്‍ പറയുന്നതെന്നും അത് ജനങ്ങള്‍ തള്ളുമെന്നും മുരളീധരന്‍ പറഞ്ഞു. മാസപ്പടി വിവാദത്തില്‍ യൂ ഡി എഫിന്റെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണങ്ങളുണ്ടാകാത്തതെന്താണെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പത്ര വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം മറുപടി പറയേണ്ടതില്ലെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. ബ്ലാക്ക് ലിസ്റ്റില്‍ പെടാത്ത കമ്പനികളില്‍ നിന്നും സാധാരണയായി രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന വാങ്ങാറുണ്ട്. വരുമാനം മറച്ച് വച്ചാല്‍ അയോഗ്യത ഉണ്ടാകും. വരുമാനം കാണിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. കാള പെറ്റു എന്ന് കേട്ടാല്‍ ഉടന്‍ കയറെടുക്കുന്ന പരിപാടി കോണ്‍ഗ്രസിനില്ല. വീണയ്ക്ക് നല്‍കിയ തുക ആദായ നികുതി റിട്ടേണില്‍ കാണിച്ചിട്ടുണ്ടോയെന്നും മുരളീധരന്‍ ചോദിച്ചു. വീണ വിജയന് നേരിട്ടാണ് പണം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.