കണ്ണൂര്‍ - കണ്ണൂര്‍ കീഴ്പ്പള്ളി അയ്യന്‍കുന്നിലെ വിയറ്റ്നാം അങ്ങാടിയില്‍ മൂന്ന് സ്ത്രീകള്‍ അടങ്ങുന്ന സായുധ മാവോയിസ്റ്റ് സംഘമെത്തി പ്രകടനം നടത്തുകയും പോസ്റ്റര്‍ പതിക്കുകയും ചെയ്തു. 'ആറളം ഫാം ആദിവാസികള്‍ക്ക്' എന്നെഴുതിയ പോസ്റ്ററാണ് ഇവര്‍ വിയറ്റ്നാം അങ്ങാടിയില്‍ പതിച്ചു. സി പി ഐ മാവോയിസ്റ്റ് കബനി ഏരിയാ സമിതി എന്നാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്. പോലീസ് എത്തിയപ്പോഴേക്കും ഇവര്‍ രക്ഷപ്പെടുകയായിരുന്നു. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഈ പ്രദേശങ്ങളില്‍ മാവോയിസ്റ്റ് സംഘമെത്തുന്നത്. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. രണ്ടാഴ്ച മുമ്പ് സമീപ പ്രദേശമായ അയ്യന്തോളില്‍ അഞ്ച് അംഗ സംഘം എത്തിയിരുന്നു.