തിരുവനന്തപുരം- മാസപ്പടി വിവാദത്തിൽ പ്രക്ഷോഭം നടത്തുമെന്ന് ബിജെപി. വിവാദം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ കരിമണൽ കമ്പനിയിൽ നിന്ന് 96 കോടി രൂപ കൈപ്പറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനത്ത് വിജിലൻസും ലോകായുക്തയും നോക്കുകുത്തിയായി മാറി. വിഷയത്തിൽ ഇഡി അന്വേഷണം നടത്തണം. സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിൽ "ഇന്ത്യ' മുന്നണി ഒറ്റ സ്ഥാനാർഥിയെ നിർത്തിയാൽ മതി. സിപിഎമ്മും കോൺഗ്രസും എന്തിനാണ് ജനങ്ങളെ കബളിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
ഉമ്മൻ ചാണ്ടി വാഴ്ത്തപ്പെട്ടവനാണെന്ന് പറഞ്ഞ സതീശനാണ് അവസാന കാലത്ത് അദ്ദേഹത്തെ വീഴ്ത്തിയത്. ഞങ്ങൾ ഹരിത എംഎല്‍എമാരാണ്. സരിത എംഎല്‍എമാരല്ല എന്ന് പറഞ്ഞത് സതീശനാണെന്നും സുരേന്ദ്രൻ പരിഹസിച്ചു.