മുംബൈ- തേയില പാക്കറ്റിൽ ഒളിപ്പിച്ച നിലയിൽ മുംബൈ വിമാനത്താവളത്തിൽ 1.49 കോടിയുടെ വജ്രങ്ങൾ പിടികൂടി. ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരാണ് വജ്രങ്ങൾ പിടികൂടിയ ശേഷം ഒരു പ്രതിയെ അറസ്റ്റ് ചെയ്തത്. ദുബായിലേക്കുള്ള വിമാനത്തിൽ കയറാൻ കാത്തുനിൽക്കുന്നതിനിടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് മുതിർന്ന കസ്റ്റംസ് ഉദ്യോഗസ്ഥൻ പറഞ്ഞു. .
1559.6 കാരറ്റ് പ്രകൃതിദത്തവും ലാബിൽ വികസിപ്പിച്ചതുമായ വജ്രങ്ങൾ തേയില പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രതിയെ പിന്നീട് പ്രാദേശിക കോടതിയിൽ ഹാജരാക്കി14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. വജ്രക്കടത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.