Sorry, you need to enable JavaScript to visit this website.

കുതിരയുമായി സല്ലപിച്ച് ശൈഖ് ഹംദാന്‍, ഒപ്പം ഒരു സ്‌നേഹക്കടിയും

തന്റെ പിതാവും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെപ്പോലെ ദുബായിലെ കിരീടാവകാശി ശൈഖ് ഹംദാനും കുതിരകളോടും മറ്റ് മൃഗങ്ങളോടും കടുത്ത സ്‌നേഹമുള്ളയാളാണ്.

ഷെയ്ഖ് ഹംദാന്‍ തന്റെ കുതിരകള്‍ക്കൊപ്പം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പതിവായി വീഡിയോകളും ഫോട്ടോകളും പോസ്റ്റ് ചെയ്യാറുണ്ട്.

വെള്ളിയാഴ്ച, ദുബായ് കിരീടാവകാശി ഒരു കുതിരയുമായി കളിക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ വൈറലായി.

വീഡിയോയില്‍, കിരീടാവകാശി കുതിരയുമായി ഇടപഴകുന്നത് കാണുകയും അത് യു എ ഇ രാജകുമാരന്റെ കൈയില്‍ കടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

ശൈഖ് ഹംദാന്‍ കുതിരയോട് കളിയായി ചോദിച്ചുകൊണ്ട് സംഭാഷണം നടത്തുന്നു: 'നിനക്ക് കടിക്കണോ, കടിക്കണോ?

കുതിര തന്റെ വലത് കൈയില്‍ കടിച്ചുക്കൊണ്ട് പ്രതികരിക്കുന്നു, അതിന് ദുബായ് കിരീടാവകാശിയുടെ തര്‍ജമ:  'ഇല്ല, ഇല്ല,'

കുതിര രാജകുടുംബത്തിന്റെ കൈയില്‍ കടിക്കുന്നത് തുടരുന്നു, പക്ഷേ കിരീടാവകാശിയുടെ വാക്കുകള്‍ ശ്രദ്ധിക്കുകയും കടിക്കുന്നത് നിര്‍ത്തുകയും ചെയ്യുന്നതാണ് വീഡിയോ.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Fazza (@faz3)

Latest News