Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഗതാഗത നിയമ ലംഘനങ്ങളിൽ 159 ശതമാനം വർധന

ജിദ്ദ - കഴിഞ്ഞ വർഷം പൊതുഗതാഗത അതോറിറ്റി നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ നിയമ ലംഘനങ്ങളിൽ 159 ശതമാനം വർധന. ബസ്, ടാക്‌സി, ലോറി, റെന്റ് എ കാർ മേഖലയിൽ കഴിഞ്ഞ വർഷം 4,14,000 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. 2021 ൽ 1,60,000 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയിരുന്നത്. നിയമ ലംഘനങ്ങളിൽ 37 ശതമാനം ചരക്ക് ഗതാഗത മേഖലയിലും 29 ശതമാനം ഓൺലൈൻ ടാക്‌സി മേഖലയിലും 24 ശതമാനം പബ്ലിക് ടാക്‌സി, എയർപോർട്ട് ടാക്‌സി മേഖലയിലുമാണ് കണ്ടെത്തിയത്. ശേഷിക്കുന്ന നിയമ ലംഘനങ്ങൾ ബസ്, കപ്പൽ സർവീസ് മേഖലകളിലാണ് കണ്ടെത്തിയത്. 
പൊതു ഗതാഗത അതോറിറ്റിക്കു കീഴിലെ വസൽ പ്ലാറ്റ്‌ഫോമിൽ 3,28,000 വാഹനങ്ങൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗതാഗത മേഖലാ സ്ഥാപനങ്ങളെ പൊതുഗതാഗത അതോറിറ്റിയുമായി ബന്ധിപ്പിക്കുകയാണ് വസൽ പ്ലാറ്റ്‌ഫോം ചെയ്യുന്നത്. ടാക്‌സികളുടെയും ലോറികളുടെയും കാർഗോ ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ വസൽ പ്ലാറ്റ്‌ഫോം പൊതുഗതാഗത അതോറിറ്റിയെ സഹായിക്കുന്നു.
 

Latest News