റിയാദ് - റിയാദ് പ്രവിശ്യയിൽ പെട്ട മജ്മയിലെ അൽഖാഇയക്കു സമീപം മരുഭൂമിയിൽ കാണാതായ സൗദി പൗരനെ മരിച്ച നിലയിൽ കണ്ടെത്തി. മരുഭൂമിയിലൂടെ കാറിൽ സഞ്ചരിക്കുന്നതിനിടെ സൗദി പൗരനെ കാണാതായതായി ബന്ധുക്കൾ സുരക്ഷാ വകുപ്പുകളെ അറിയിക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ വകുപ്പുകളും വളണ്ടിയർമാരും നടത്തിയ തിരച്ചിലുകളിലാണ് മരുഭൂമിയിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്