ചെന്നൈ-തിയറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവും മുൻ എം.പിയും നടിയുമായ ജയപ്രദക്ക് ആറുമാസം തടവുശിക്ഷ. ചെന്നൈയിലെ എഗ്മോർ കോടതിയാണ് ഉത്തരവിട്ടത്. അയ്യായിരം രൂപ പിഴയും അടക്കണം. ജയപ്രദക്ക് പുറമെ മറ്റു രണ്ടുപേരെ കൂടി ശിക്ഷിച്ചു.
ചെന്നൈ അണ്ണാശാലയിൽ ജയപ്രദയുടെ ഉടമസ്ഥതയിലുള്ള തിയറ്ററിലെ തൊഴിലാളികളുടെ ഇ.എസ്.ഐ വിഹിതം സർക്കാറിന്റെ ഇൻഷുറൻസ് കമ്പനിയിൽ അടച്ചില്ലെന്നായിരുന്നു പരാതി. ഇതിനെതിരെ ഇൻഷുറൻസ് കമ്പനിയാണ് പരാതി നൽകിയത്.