ടോക്കിയോ- ജപ്പാനിലെ ഹൊക്കൈഡോയിൽ റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 46 കിലോമീറ്റർ താഴെയായിരുന്നുവെന്ന് ജർമൻ റിസർച്ച് സെന്റർ ഫോർ ജിയോസയൻസസ് (ജിഎഫ്ഇസെഡ്) അറിയിച്ചു.
അതേസമയം, വ്യാഴാഴ്ചയും വെള്ളിയാഴ്ചയും രാത്രി പോർട്ട്ബ്ലെയർ, ആൻഡമാൻ നിക്കോബാർ ദ്വീപിന്റെ 112 കിലോമീറ്റർ എസ്എസ്ഇയിൽ റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഇന്ത്യൻ സമയം വെള്ളി പുലർച്ചെ 2:56 നാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ ആഴം 10 കിലോമീറ്ററിൽ രേഖപ്പെടുത്തിയതയായും എൻസിഎസ് അറിയിച്ചു..
ആൻഡമാൻ നിക്കോബാർ ദ്വീപിൽ തിങ്കളാഴ്ച 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി നേരത്തെ അറിയിച്ചിരുന്നു.