കോട്ടയം - ഈരാറ്റുപേട്ടയില്‍ തീപ്പിടിത്തത്തില്‍ വീട് പൂര്‍ണ്ണമായും കത്തി നശിച്ചു. വീട്ടിലുണ്ടായിരുന്നവര്‍ക്ക് പൊള്ളലേറ്റു. ചേന്നാട് വണ്ടാനത്ത് മധുവിന്റെ വീടിനാണ് തീപിടിച്ചത്. മധു (59), ആശാ മധു (50) മക്കളായ മോനിഷ (26), മനീഷ് (22) എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഇവരുടെ പൊള്ളല്‍ സാരമുള്ളതല്ല. ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ് സംഭവം. ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. വീട് പൂര്‍ണമായും കത്തി നശിച്ച നിലയിലാണ്.രാവിലെ വീടിന്റെ അടുക്കള ഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നതു കണ്ടാണ് വീട്ടുകാര്‍ ഉണരുന്നത്.
തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.