കെ.എസ്.ആര്‍.ടി.സിയില്‍ 26ന് സൂചനാ പണിമുടക്ക് 

തിരുവനന്തപുരം- സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സിയില്‍ തൊഴിലാളികള്‍ 26ന് സൂചനാ പണിമുടക്ക് നടത്തും. ഓണം ആനുകൂല്യങ്ങള്‍ നല്‍കുക, ശമ്പളം ഒറ്റത്തവണയായി നല്‍കുക, ആവശ്യപ്പെട്ട ജീവനക്കാര്‍ക്ക് സ്ഥലംമാറ്റം അനുവദിക്കുക, അനാവശ്യ ശിക്ഷാ നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്. 25ന് രാത്രി 12 മുതല്‍ 26 ന് രാത്രി 12 വരെയാണ് പണിമുടക്ക്. കെ.എസ്.ആര്‍.ടി.ഇ.എ, ടി.ഡി.എഫ് എന്നീ സംഘടനകള്‍ സംയുക്തമായുള്ള പണിമുടക്കിന് ജോയിന്റ് എം.ഡി പ്രമോജ് ശങ്കര്‍ ഇന്നലെ നോട്ടീസ് നല്‍കി.
 

Latest News