ന്യൂയോര്‍ക്ക്-പടിഞ്ഞാറന്‍ അമേരിക്കയിലെ ഹവായ് ദ്വീപ് സമൂഹത്തിന്റെ ഭാഗമായ മൗഇ ദ്വീപില്‍ വന്‍ കാട്ടതീ. അപകടത്തില്‍ 53 പേര്‍ മരിച്ചു. ജീവന്‍ രക്ഷിക്കാന്‍ നിരവധി പേര്‍ പസഫിക് സമുദ്രത്തിലേക്ക് ചാടി. റിസോര്‍ട്ട് നഗരമായ ലഹായിനയിലാണു തീ പടര്‍ന്നു പിടിച്ചത്. കടലില്‍ ചാടിയ പലരേയും കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ 20 പേരെ വിമാന മാര്‍ഗം ആശുപത്രിയിലേക്ക് മാറ്റി.
നഗരത്തിനു സമീപത്തായി വീശിയടിച്ച ചുഴലിക്കാറ്റ് കാട്ടുതീ പടര്‍ന്നുപിടിക്കാന്‍ കാരണമായി. ടൂറിസ്റ്റ് കേന്ദ്രമായ ലഹായിനയില്‍ അടുത്തടുത്തായി നൂറുകണക്കിനു വീടുകളും വലിയ ഹോട്ടലുകളുമുണ്ട്. ഇവയില്‍ മിക്കതും അഗ്‌നിക്കിരയായി. തീ പിടിച്ചതിനു പിന്നാലെ 11,000 ടൂറിസ്റ്റുകളെ ദ്വീപില്‍ നിന്നു ഒഴിപ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തെ പല സ്ഥലങ്ങളും പൂര്‍മായും കത്തി നശിച്ച അവസ്ഥയിലാണ്. ചൊവ്വാഴ്ച രാത്രിയാണ് കാട്ടുതീ പടരാന്‍ തുടങ്ങിയത്.