ഇരിട്ടി- ആറാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെതിരെ പോക്‌സോ നിയമപ്രകാരം ആറളം പോലീസ് കേസെടുത്തു. കീഴ്പ്പള്ളി അത്തിക്കൽ തട്ടിലെ സനലിനെതിരെ(45)യാണ് കേസ്. ആറളം പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഒരു യു.പി സ്‌കൂൾ വിദ്യാർത്ഥിനിയായ പന്ത്രണ്ടുകാരിയുടെ പരാതിയിലാണ് കേസ്. വിദ്യാർത്ഥിനിയെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നതും വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരുന്നതും സനലിന്റെ ഓട്ടോ റിക്ഷയിലാണ്. കഴിഞ്ഞ ജൂൺ 18 മുതൽ ഓഗസ്റ്റ് മൂന്ന് വരെയുള്ള തീയതികളിൽ വിദ്യാർത്ഥിനിയെ വീട്ടിലേക്ക് തിരിച്ചുകൊണ്ടുവരും വഴി പലതവണയായി പീഡിപ്പിച്ചുവെന്നാണ് പരാതി.