ന്യൂദൽഹി- ഭാരത് മാതാ എന്ന വാക്ക് ഇന്ത്യയിലിപ്പോൾ അൺപാർലമെന്ററിയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തന്റെ ഇന്നലത്തെ പാർലമെന്റ് പ്രസംഗത്തിൽനിന്നുള്ള ചില ഭാഗങ്ങൾ നീക്കം ചെയ്തതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു രാഹുൽ. ഇന്ന് പാർലമെന്റിന് പുറത്തേക്കുള്ള യാത്രാമധ്യേ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രത്യക്ഷത്തിൽ, ഭാരത മാതാവ് ഇപ്പോൾ ഇന്ത്യയിൽ അൺപാർലമെന്ററി പദമാണെന്ന് രാഹുൽ പറഞ്ഞു.