വിശ്വപൗരന്‍ ശശി തരൂര്‍ നടത്തിയ ചില ഇംഗ്ലീഷ് പ്രയോഗങ്ങളുടെ അര്‍ഥമറിയാന്‍ പലരും ഡി്ക്ഷണിറി പരതിയത് അല്‍പ്പം മുമ്പുള്ള കഥ. ഇപ്പോഴിതാ മോഡി സര്‍്ക്കാരിലെ ഒരു മന്ത്രിയും ഗതികേടിലായി. കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഇംഗ്ലീഷ് മനസിലാകുന്നില്ലെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍. ശശി തരൂരിന്റെ വിദേശ ഉച്ചാരണമാണ് ഇതിന് കാരണമെന്നും പീയുഷ് ഗോയല്‍ പരിഹസിച്ചു.സാമ്പത്തിക കുറ്റകൃത്യം നടത്തി ഒളിച്ചോടിയവരെ സംബന്ധിച്ച ബില്ല് ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യവെയാണ് ഗോയലിന്റെ പരിഹാസം.എന്നാല്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ഗോയലിന്റെ പ്രസ്താവനയെ എതിര്‍ത്തു രംഗത്തെത്തി. ഇത്തരം പ്രസ്താവന മന്ത്രിയുടെ ഭാഗത്തു നിന്നുണ്ടാകുന്നത് നല്ലതല്ലെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു. ബില്ല് അവതരിപ്പിച്ചുകൊണ്ട് ശശി തരൂര്‍ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സര്‍ക്കാറിന്റെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ അന്തരമുണ്ടെന്നും തരൂര്‍ പറഞ്ഞു. പൊതുമേഖലാ ബാങ്കിനെ കബളിപ്പിച്ച് കോടിക്കണക്കിന് രൂപ പറ്റിച്ച് മുങ്ങിയ നീരവ് മോദി ദാവോസില്‍ പ്രധാനമന്ത്രിക്കൊപ്പം ഇരുന്ന് ഫോട്ടോ എടുത്തതിനെയും ബില്ലവതരണത്തിനെതിരെ തരൂര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു