ന്യൂദൽഹി- തന്റെ ഭർത്താവുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ച് സഹോദരിയുടെ മുഖത്ത് യുവതി വെടിയുരതിർത്തു. ദൽഹിയിൽ 30-കാരിയായ സോനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശാസ്ത്രി പാർക്ക് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. തന്റെ സഹോദരി സുമൈലക്ക് തന്റെ ഭർത്താവുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് ആക്രമണം നട്തിയത്. വടക്കുകിഴക്കൻ ദൽഹിയിലെ ശാസ്ത്രി പാർക്കിലെ ബുലന്ദ് മസ്ജിദ് പ്രദേശത്താണ് സഹോദരിമാർ താമസിക്കുന്നത്. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. നാടൻ തോക്ക് ഉപയോഗിച്ച് വെടിവെച്ചു കൊല്ലാൻ ശ്രമിക്കുകയായിരുന്നു. 20 വയസുള്ള സുമൈലയാണ് പോലീസിൽ പരാതി നൽകിയത്. വെടിയുണ്ട മുഖത്ത് കൊണ്ടതിന് ശേഷം തോക്കിന്റെ പാത്തികൊണ്ട് യുവതിയെ ആക്രമിക്കുകയും ചെയ്തു. പരാതിയെത്തുടർന്ന് 30 കാരിയായ യുവതിയെ അറസ്റ്റ് ചെയ്യുകയും പോലീസ് അന്വേഷണം നടത്തുകയും ചെയ്തു.