ഇസ്ലാമാബാദ്-രാഷ്ട്രീയ പ്രതിസന്ധിക്കും സാമ്പത്തിക പ്രതിസന്ധിക്കും ഇടയിൽ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നിർദേശപ്രകാരം പാകിസ്ഥാൻ പാർലമെന്റ് പിരിച്ചുവിട്ടു. പൊതുതിരഞ്ഞെടുപ്പിന് കളമൊരുക്കാനാണ് പാർലമെന്റ് പിരിച്ചുവിട്ടത്. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല. 2022 ഏപ്രിലിൽ അധികാരത്തിൽ നിന്ന് നീക്കം ചെയ്തതിന് ശേഷം അദ്ദേഹത്തിനെതിരെ ചുമത്തിയ നിരവധി കേസുകളിൽ ശിക്ഷിക്കപ്പെട്ടാണ് അദ്ദേഹത്തെ ജയിലിലേക്ക് അയച്ചത്.
പുതിയ ഇടക്കാല പ്രധാനമന്ത്രിയെ നിയമിക്കാൻ മൂന്നുദിവസവും പൊതുതിരഞ്ഞെടുപ്പ് നടത്താൻ 90 ദിവസവുമാണ് പാക് പ്രസിഡന്റ് സ്ഥാനമൊഴിയുന്ന സർക്കാരിന് നൽകിയത്. എന്നാൽ, അടുത്ത വർഷം വരെ തിരഞ്ഞെടുപ്പ് നീട്ടിയേക്കുമെന്ന് സ്ഥാനമൊഴിയുന്ന സർക്കാർ മുന്നറിയിപ്പ് നൽകി.