മലപ്പുറം- രഹസ്യവാട്‌സാപ്പ് ഗ്രൂപ്പിലൂടെ മുസ്ലിം ലീഗിനും നേതാക്കൾക്കുമെതിരെ ഗൂഢാലോചന നടത്തി എന്നാരോപിച്ച് എം.എസ്.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി ടി.പി നബീൽ, കൊണ്ടോട്ടി മണ്ഡലം പ്രസിഡന്റ് പി.വി ഫാഹിം എന്നിവരെ സസ്പന്റ് ചെയ്തതായി ജില്ലാ കമ്മിറ്റി അറിയിച്ചു. പാർട്ടിക്കും നേതാക്കൾക്കുമെതിരെ ഗൂഢാലോചന നടത്തിയതിനാണ് നബീലിനെ പുറത്താക്കിയത്. ഇവരെ ജില്ലാ കമ്മിറ്റി ഉൾപ്പെടെ മുഴുവൻ ഘടകങ്ങളിൽനിന്നും മാറ്റിനിർത്തും. നിലവിൽ പുറത്തുവന്ന പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ തെളിവുകൾ ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പ്രസ്തുത വിഷയത്തിൽ സംസ്ഥാന തല അന്വേഷണം വേണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.