തിരുവനന്തപുരം- മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് തലവരിപ്പണം ലഭിച്ചുവെന്ന ആരോപണത്തിന്റെ പശ്ചാതലത്തിൽ പുതിയ പ്രതികരണവുമായി സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഗണപതിയും കൃഷ്ണനും അയ്യപ്പനും മിത്താണെന്നും സി.എം.ആർ.എൽ, ലാവ്ലിൻ, ബിരിയാണി ചെമ്പ്, സ്പ്രിംഗ്ളർ എന്നിവയാണ് സത്യമെന്നും സ്വപ്ന സുരേഷ് പരിഹസിച്ചു. കെ. പ്രൊജക്ട് എന്ന് പറയുന്നതെല്ലാം സത്യമാണെന്നും മാഡം കമലയും മാഡം വീണ എന്നിവരും സത്യമാണെന്നും സ്വപ്ന സുരേഷ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.