ചെന്നൈ- ചന്ദ്രയാന്‍ 3 പേടകത്തിന്റെ രണ്ടാം ഘട്ടം ഭ്രമണപഥം താഴ്ത്തലും വിജയകരമായി. ആദ്യഘട്ടം ഞായറാഴ്ച രാത്രിയാണ് ഭ്രമണപഥം താഴ്ത്തിയത്. ആഗസ്ത് 14ന് അടുത്തഘട്ടം ഭ്രമണപഥം താഴ്ത്തല്‍ നടക്കും. നിലവില്‍ ചന്ദ്രനില്‍ നിന്ന് 1474 കിലോമീറ്റര്‍ അകലത്തിലാണ് ചന്ദ്രയാന്‍ 3 ഭ്രമണം ചെയ്യുന്നത്.
ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാന്‍ 3 ആഗസ്ത് അഞ്ചിനാണ് ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ പ്രവേശിച്ചത്. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിയ ശേഷം അഞ്ചു തവണയായി നടത്തുന്ന ഭ്രമണ പഥം താഴ്ത്തലിനു ശേഷമാണ് സോഫ്റ്റ് ലാന്‍ഡിങ്. അതില്‍ രണ്ടു ഘട്ടങ്ങളാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ആഗസ്ത് 23നാണ് അഞ്ച് ഘട്ടങ്ങളും കടന്ന് ചന്ദ്രനില്‍ ഇറങ്ങുകയെന്നാണ് പ്രതീക്ഷിക്കുന്നത്.