പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദേശയാത്രയുടെ ചിലവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടു. 2014 മുതല്‍ 84 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന് 1484 കോടി രൂപയാണ് പ്രധാനമന്ത്രിയ്ക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ചിലവഴിച്ചത്.ചാറ്റേഡ് വിമാനങ്ങള്‍ക്കും വിമാനങ്ങളുടെ അറ്റകുറ്റ പണിനടത്തുന്നതിനും ഹോട്ട്‌ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതിനുമാണ് ഇത്രയധികം തുക ചെലവായത്. രാജ്യസഭയില്‍ വിദേശകാര്യ സഹമന്ത്രി വികെ സിംഗാണ് കണക്ക് അവതരിപ്പിച്ചത്. 1,088.42 കോടി രൂപ പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ അറ്റകുറ്റ പണികള്‍ നടത്തുന്നതിനാണ് ഉപയോഗിച്ചത്. 387.26 കോടി രൂപയാണ് 2014 ജൂണ്‍ 15 മുതല്‍ 2018 ജൂണ്‍ 10 വരെയാണ് ചാറ്റേഡ് വിമാനങ്ങള്‍ക്കായി ഉപയോഗിച്ചത്. ഹോട്ട്‌ലൈന്‍ സേവനത്തിനായി 9.12 കോടി രൂപയുമാണ് ഉപയോഗിച്ചത്.2015-16 കാലഘട്ടത്തിലാണ് പ്രധാനമന്ത്രി ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ (24) സന്ദര്‍ശിച്ചത്. 201718 ല്‍ 19 ഉം 2016- 17 ല്‍ 18 ഉം രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 2014-15 ല്‍ 13 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 2014 ലെ ഭൂട്ടാന്‍ സന്ദര്‍ശനമായിരുന്നു ആദ്യത്തേത്. 2018 ല്‍ പത്ത് രാജ്യങ്ങളിലേക്ക് യാത്ര നടത്തി.