Sorry, you need to enable JavaScript to visit this website.

ബസിനുള്ളില്‍ പതിനേഴുകാരന് നേരെ ലൈംഗികാതിക്രമം

തിരുവല്ല- കെ.എസ്.ആര്‍.ടി.സി ബസിനുള്ളില്‍ പതിനേഴുകാരന് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പത്തനംതിട്ട മൈലപ്ര മേക്കൊഴൂര്‍ പനയ്ക്കര വീട്ടില്‍ പി.കെ. ഷിജു (42) തിരുവല്ല പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരത്തു നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസില്‍ ഇന്നലെ വൈകിട്ട് 4നാണ് സംഭവം. ആയൂരില്‍ നിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥിക്ക് നേരെയാണ് ഷിജു ലൈംഗികാതിക്രമം നടത്തിയത്. അടൂരില്‍ നിന്ന് ബസില്‍ കയറിയ ഷിജു വിദ്യാര്‍ത്ഥിക്കൊപ്പം സീറ്റിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. ബസ് പുറപ്പെട്ട് അല്പം കഴിഞ്ഞപ്പോള്‍ കുട്ടിക്ക് നേരെ ഇയാള്‍ ലൈംഗികാതിക്രമം ആരംഭിച്ചു. ഇയാളുടെ ചെയ്തികളില്‍ അസ്വസ്ഥനായ വിദ്യാര്‍ത്ഥി ചെങ്ങന്നൂരിന് സമീപംവച്ച് ബഹളംവച്ചു. ഇതോടെ ബസില്‍ നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച ഷിജുവിനെ ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് തടഞ്ഞുവച്ച് തിരുവല്ല കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ വച്ച് പൊലീസിന് കൈമാറുകയായിരുന്നു. തിരുവല്ല പൊലീസ് കേസെടുത്തു.<

Latest News