ഇടുക്കി- തലയാർ മേഖലയിലെ വിളയാട്ടത്തിന് ശേഷം കാട്ടുകൊമ്പൻ പടയപ്പ രണ്ട് കിലോമീറ്റർ അകലെയുള്ള ലക്കം ഫാക്ടറി ഡിവിഷനിൽ എത്തി. രാവിലെ ഏഴുമണിക്ക് വീടുകൾക്ക് സമീപം നിൽക്കുകയും തെരുവിലൂടെ നടക്കുകയും ചെയ്തത് തൊഴിലാളികൾക്കിടയിൽ ഭീതിപരത്തി.
തൊഴിലാളികൾ ജോലിക്ക് പോകുന്ന രാവിലെ 7 മണിക്കാണ് പടയപ്പ ലക്കത്ത് പ്രത്യക്ഷനായത്. അരമണിക്കൂറിന് ശേഷം തെരുവിലൂടെ നടന്ന് കാട്ടിലേക്ക് കടന്നു. ഇന്നലെ വൈകിട്ട് സമീപത്ത് കാടിനുള്ളിൽ കണ്ടതായും തൊഴിലാളികൾ പറഞ്ഞു. രാത്രി എത്തി നാശനഷ്ടം വരുത്തുമോ എന്ന ഭയപ്പാടിലാണ് തൊഴിലാളികൾ.