Sorry, you need to enable JavaScript to visit this website.

റോഡിലൂടെ നടന്ന് പടയപ്പ ലക്കം ഫാക്ടറി ഡിവിഷനിൽ

ലക്കം ഫാക്ടറി ഡിവിഷനിൽ രാവിലെ തെരുവിലൂടെ നടക്കുന്ന പടയപ്പ 

ഇടുക്കി-  തലയാർ മേഖലയിലെ വിളയാട്ടത്തിന് ശേഷം  കാട്ടുകൊമ്പൻ  പടയപ്പ രണ്ട് കിലോമീറ്റർ അകലെയുള്ള ലക്കം ഫാക്ടറി ഡിവിഷനിൽ എത്തി. രാവിലെ ഏഴുമണിക്ക് വീടുകൾക്ക് സമീപം നിൽക്കുകയും തെരുവിലൂടെ നടക്കുകയും ചെയ്തത് തൊഴിലാളികൾക്കിടയിൽ  ഭീതിപരത്തി. 
തൊഴിലാളികൾ ജോലിക്ക് പോകുന്ന രാവിലെ  7 മണിക്കാണ് പടയപ്പ ലക്കത്ത് പ്രത്യക്ഷനായത്.  അരമണിക്കൂറിന് ശേഷം തെരുവിലൂടെ  നടന്ന് കാട്ടിലേക്ക് കടന്നു. ഇന്നലെ വൈകിട്ട് സമീപത്ത് കാടിനുള്ളിൽ കണ്ടതായും തൊഴിലാളികൾ പറഞ്ഞു. രാത്രി എത്തി നാശനഷ്ടം വരുത്തുമോ എന്ന  ഭയപ്പാടിലാണ് തൊഴിലാളികൾ.

Latest News