Sorry, you need to enable JavaScript to visit this website.

ഭരണഘടനയുടെ അടിസ്ഥാനത്തെ വിമർശിച്ച മുൻ ചീഫ് ജസ്റ്റിസിനെതിരെ കപിൽ സിബൽ

ന്യൂദൽഹി- ഭരണഘടനയുടെ അടിസ്ഥാന ഘടന സിദ്ധാന്തത്തെ പാർലിമെന്റിൽ ചോദ്യം ചെയ്ത മുൻ ചീഫ് ജസ്റ്റിസ രഞ്ജൻ ഗൊഗോയുടെ നിലപാടിനെ വിമർശിച്ച് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ.  ഭരണഘടന അനുഛേദം 370 എടുത്ത് കളഞ്ഞതുമായി ബന്ധപ്പെട്ട് കേസ് പരിഗണിക്കുന്ന ഭരണഘടന ബഞ്ചിന് മുമ്പാകെയാണ് കപിൽ സിബൽ ഇക്കാര്യം ഉന്നയിച്ചത്. അടിസ്ഥാന ഘടനാ സിദ്ധാന്തം സംശയാസ്പദമാണെന്നാണ് താങ്ങളുടെ പഴയസഹപ്രവർത്തകരിൽ ഒരാൾ പറഞ്ഞതായി കപിൽ സിബൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢിനോട് പറഞ്ഞു. എന്നാൽ, സഹപ്രവർത്തകനെ പരാമർശിക്കണമെങ്കിൽ നിലവിൽ ജഡ്ജിയായിരിക്കുന്ന ഒരാളെ പരാമർശിക്കണമെന്ന് ചീഫ് ജസ്റ്റിസ് മറുപടി നൽകി. വിരമിച്ചാൽ പിന്നീട് പറയുന്ന കാര്യങ്ങൾ അഭിപ്രായങ്ങളാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എന്നാൽ അദ്ദേഹം പറയുന്ന കാര്യങ്ങൾ തന്നെ അത്ഭുതപ്പെടുത്തിയെന്ന് സിബൽ പറഞ്ഞു. എക്സിക്യൂട്ടീവിന്റെ അധികാരങ്ങൾ ഉപയോഗിച്ച് ഭരണഘടന അനുഛേദം 370 റദ്ദാക്കാനാകില്ലെന്ന് സിബിൽ ഇന്നലെ  ഭരണഘടന അനുഛേദം 370 എടുത്ത് കളഞ്ഞതുമായി ബന്ധപ്പെട്ട് കേസൽ വാദിച്ചു. എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ഭരണഘടനയിലെ ഒരു വകുപ്പ് ഇല്ലാതാക്കാൻ കഴിയില്ല. എക്സിക്യൂട്ടീവ് അധികാരം ഉപയോഗിച്ച് ജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്തുകയാണെങ്കിൽ ജനാധിപത്യത്തിൽ പിന്നെന്താണ് ശേഷിക്കുക. കോടതി കൂടി ഇക്കാര്യത്തിൽ നിശ്ശബ്ദരായിരിക്കില്ലെന്നാണ് കരുതുന്നത്. ജനാധിപത്യമെന്നാൽ മൂല്യങ്ങളുടെ ഒരു കൂട്ടമാണെന്നും സിബൽ പറഞ്ഞു. 


 

Latest News