ന്യൂദല്‍ഹി-ശിക്ഷ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഗുജറാത്ത സര്‍ക്കാര്‍ മോചനം നല്‍കിയ ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ മാലയിട്ട് സ്വീകരിച്ചതിനെ ന്യായീകരിച്ച് കേന്ദ്രം. മാലയിട്ട് സ്വീകരിച്ചത് പ്രതികളുടെ ബന്ധുക്കളാണെന്നും അതില്‍ എന്താണ് തെറ്റെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു ചോദിച്ചത്. പ്രതികളെ മോചിപ്പിച്ചതിനെതിരെ ബില്‍ക്കീസ് ബാനു നല്‍കിയ ഹരജിയില്‍ ജസ്റ്റിസുമാരായ ബി.വി നാഗരത്ന, ഉജ്ജല്‍ ഭൂയാന്‍ എന്നിവരുടെ ബഞ്ചില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു പരാമര്‍ശം. കുറ്റവാളികളെ മാലയിട്ട് സ്വീകരിക്കുകയായിരുന്നുവെന്ന് വാദത്തിനിടെ ബില്‍ക്കീസിന്റെ അഭിഭാഷക ഇന്ദിരാ ജയ്സിംഗ് ചൂണ്ടിക്കാട്ടി. ബ്രാ്മണര്‍ക്ക് കുറ്റം ചെയ്യാന്‍ കഴിയില്ലെന്ന് വാദിച്ചായിരുന്നു കുറ്റവാളികള്‍ക്ക് സ്വീകരണമൊരുക്കിയതെന്നും ജയ്സിംഗ് പറഞ്ഞു. ഗുരുതരമായ കുറ്റം ചെയ്തവരെ മോചിപ്പിക്കുന്നതിന്റെ സാമൂഹിക പ്രത്യോഘാതങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന് അഭിഭാഷക ശോഭാ ഗുപ്തയും ഇന്നലെ വാദത്തിനിടെ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് മലയിട്ട് സ്വീകരിച്ചതിനെ എസ്.വി രാജു ന്യായീകരിച്ചത്.