പെരിന്തൽമണ്ണ-പതിനാലുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് ആറുവർഷം തടവും 30,000 രൂപയും ശിക്ഷ വിധിച്ചു. പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി ജഡ്ജി സൂരജ് ആണ് ശിക്ഷിച്ചത്. 2018-ൽ രജിസ്റ്റർ ചെയത് കേസിൽ വെങ്ങാട് ഇല്ലിക്കോട് പന്തലംതടത്തിൽ സുനിൽകുമാറിനെ(47)യാണ് ശിക്ഷിച്ചത്. പോക്സോ വകുപ്പനുസരിച്ച് അഞ്ചുവർഷം കഠിനതടവും 25000 രൂപ പിഴയും ഐപിസി. വകുപ്പ് പ്രകാരം ഒരുവർഷം തടവും അയ്യായിരം രൂപ പിഴയുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കഠിനതടവും ഒരുമാസം തടവും അനുഭവിക്കണം. അതിജീവിതക്ക് നഷ്ടപരിഹാരം നൽകുന്നതിന് ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയോട് നിർദേശിച്ചു.
കൊളത്തൂർ പോലീസ് ഇൻസ്പെക്ടർ ആർ. മധു. എസ്‌ഐ സി.കെ. നൗഷാദ്, സദാനന്ദൻ എന്നിവരാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനായി എട്ടും പ്രതിഭാഗത്തിനായി ഒരു സാക്ഷിയെയും വിസ്തരിച്ചു. 14 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ സപ്ന പി. പരമേശ്വരത്ത് ഹാജരായി. പ്രതിയെ തവനൂർ സെന്റർ ജയിലിലേക്ക് അയച്ചു.