Sorry, you need to enable JavaScript to visit this website.

മഹ്‌സൂസിലൂടെ 45 കോടി രൂപ നേടി പ്രവാസി

മഹ്‌സൂസിന്റെ 139-ാമത്തെ നറുക്കെടുപ്പിൽ വിജയികളായ സച്ചിൻ, ഗൗതം എന്നിവർ മഹ്‌സൂസ് പ്രതിനിധികളോടൊപ്പം.   

കോഴിക്കോട്- യു.എ.ഇയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസിന്റെ 139-ാമത്തെ ഡ്രോയിൽ കോടികൾ നേടി ഇന്ത്യക്കാർ. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പിൽ ഇന്ത്യൻ പ്രവാസികളായ സച്ചിൻ, ഗൗതം എന്നിവരാണ് യഥാക്രമം 45 കോടിയും 2 കോടിയും സ്വന്തമാക്കിയത്. ഒരു സ്വകാര്യ കമ്പനിയിൽ കാഡ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന 47കാരനായ സച്ചിൻ മുംബൈ സ്വദേശിയാണ്. ഇദ്ദേഹം 25 വർഷമായി ദുബായിൽ താമസിച്ച് വരുന്നു. ഒരു ദിവസം രാവിലെ തന്റെ മഹ്‌സൂസ് അക്കൗണ്ട് പരിശോധിച്ച് ഭാഗ്യശാലിയാണെന്ന് കണ്ടെത്തിയപ്പോൾ ഉണ്ടായ തന്റെ അത്ഭുതം അദ്ദേഹം ആവേശത്തോടെ പങ്കുവെച്ചു.
രണ്ടു കോടി രൂപയുടെ റാഫിൾ നറുക്കെടുപ്പ് ലഭിച്ച ഗൗതം ഒരു ഇ-മെയിൽ അറിയിപ്പിലൂടെ തന്റെ വിജയം അറിഞ്ഞപ്പോൾ ഏറെ സന്തോഷിച്ചു. 27 കാരനായ ഈ പ്രോജക്ട് എൻജിനീയർ നാല് വർഷമായി യു.എ.ഇയിൽ താമസിക്കുന്നു. ഒരു വർഷമായി മഹ്‌സൂസിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള ഭാഗ്യശാലികളായ രണ്ട് വിജയികളെ ഒരേ നറുക്കെടുപ്പിൽ കണ്ടതിൽ അത്ഭുതമില്ലെന്ന് മഹ്‌സൂസ് മാനേജിംഗ് ഓപറേറ്ററായ ഇവിങ്‌സിലെ കമ്യൂണിക്കേഷൻസ് മേധാവി സൂസൻ കാസി പറഞ്ഞു.

Latest News