പത്തനംതിട്ട- ചിറ്റാറില്‍ ഏഴാം ക്ലാസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനച്ഛനെതിരെ കേസെടുത്തു.
രണ്ടാനച്ഛന് ഇപ്പോള്‍ വിദേശത്താണുള്ളത്. 5 മാസം മുന്‍പ് നാട്ടിലെത്തിയ സമയത്ത് വീട്ടിലെ കിടപ്പുമുറിയില്‍ വച്ച് ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. മുന്‍പും ഒരു തവണ ഇയാള്‍ ഉപദ്രവിച്ചതായി കുട്ടി മൊഴി നല്കി. കഴിഞ്ഞ ദിവസം സ്കൂളിലെ അദ്ധ്യാപികയോടാണ് പെണ്‍കുട്ടി ആദ്യമായി പീഡന വിവരം പറഞ്ഞത്. അദ്ധ്യാപിക തുടര്‍ന്ന് ചിറ്റാര്‍ പോലീസില്‍ വിവരമറിച്ചു. പോലീസ് മാതാവിന്റെ സാന്നിധ്യത്തില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. ലൈംഗീക പീഡനത്തിന് പുറമേ പോക്സോ വകുപ്പുകള്‍ കൂടിചേര്ത്തും 45 കാരനായ രണ്ടാനച്ഛനെതിരെ കേസ് എടുത്തു. പോലീസ് ഇയാളെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.