കോട്ടയം - പുതുപ്പള്ളിയില്‍ വലിയൊരു ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചതെന്നും തന്നെക്കൊണ്ട് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ ഉത്തരവാദിത്തം നിര്‍വ്വഹിക്കുമെന്നും യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ ചാണ്ടി ഉമ്മന്‍. കോണ്‍ഗ്രസ് നേതൃത്വത്തോട് നന്ദി അറിയിക്കുന്നു. പിതാവ് അമ്പത്തിമൂന്ന് വര്‍ഷക്കാലം മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു. അതിനൊപ്പം ഉയര്‍ന്ന് പ്രവര്‍ത്തിക്കുകയെന്നത് വെല്ലുവിളിയാണ്. വികസനം എന്നത് സാധാരണക്കാരന്റെ ജീവിതത്തെ മാറ്റുന്നതാണ്. സാധാരണക്കാരന്റെ കൈത്താങ്ങാന്‍ ഇവിടുത്തെ എം എല്‍ എയ്ക്ക് കഴിഞ്ഞിരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും എല്ലാം ജനങ്ങള്‍ തീരുമാനിക്കുമെന്നും ചാണ്ടി ഉമ്മന്‍ മാധ്യമങ്ങളോട് പറഞ്ഞു