തിരുവനന്തപുരം - പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ മണിക്കൂറുകൾക്കുള്ളിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
പുതുപ്പള്ളിയിൽ വിജയം മാത്രമല്ല കോൺഗ്രസ് ലക്ഷ്യമിടുന്നതെന്നും സംസ്ഥാന സർക്കാരിനെ വിചാരണ ചെയ്യാൻ കൂടി തെരഞ്ഞെടുപ്പ് അവസരം ഉപയോഗിക്കുമെന്നും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെ അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു.
മണ്ഡലത്തിൽ ഉമ്മൻ ചാണ്ടി നേടിയതിനേക്കാൾ വലിയ ഭൂരിപക്ഷം കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ലഭിക്കും. ആവശ്യമായ കൂടിയാലോചനകളിലൂടെ സ്ഥാനാർത്ഥിയെ കെ.പി.സി.സി പ്രസിഡന്റ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.