റോം-പ്രമുഖ പ്രസാധക സ്ഥാപനമായ ബ്ലൂംസ്ബറി യു.എസ്.എ പബ്ലിഷിംഗ് ഹൗസിന്റെ സി.ഇ.ഒ അഡ്രിയെൻ വോൺ ഇറ്റലിയിലെ അമാൽഫി തീരത്ത് ബോട്ടിംഗിനിടെ അപകടത്തിൽ 45 കാരിയായ അഡ്രിയെൻ വോൺ ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം വാടകയ്ക്ക് എടുത്ത സ്പീഡ് ബോട്ടിൽ കടലിൽ പോയതായിരുന്നു. ഈ ബോട്ട് 80 ഓളം വിനോദസഞ്ചാരികളുമായി വന്ന വലിയ കപ്പലുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബോട്ടിന്റെ പ്രൊപ്പല്ലറിന് പരിക്കേറ്റതിനെ തുടർന്ന് വോൺ വെള്ളത്തിലേക്ക് തെറിച്ചുവീണു. പിന്നീട് കരക്കെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വോണിന്റെ ഭർത്താവ് മൈക്ക് വൈറ്റിന് തോളെല്ലിനും കൈകൾക്കും മുറിവേറ്റു. 12 ഉം 8 ഉം വയസ്സുള്ള രണ്ട് മക്കൾക്ക് പരിക്കില്ല.
'വ്യാഴാഴ്ച ഇറ്റലിയിൽ ബോട്ട് കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബ്ലൂംസ്ബറി യു.എസ്.എ പ്രസിഡന്റ് അഡ്രിയെൻ വോഗന്റെ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ സ്ഥിരീകരിക്കുന്നതിൽ ബ്ലൂംസ്ബറി പബ്ലിഷിംഗ് വളരെ സങ്കടകരമാണ്. അവരുടെ ഭർത്താവും രണ്ട് കുട്ടികളും രക്ഷപ്പെട്ടു,' പബ്ലിഷിംഗ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
'അഡ്രിയേന്റെ നഷ്ടം ഒരു വലിയ ആഘാതമാണ്. മൂന്ന് വർഷം മുമ്പ് അവർ ബ്ലൂംസ്ബറി യുഎസ്എയുടെ പ്രസിഡന്റായി നിയമിതയായത് മുതൽ അമേരിക്ക ഞങ്ങളുടെ ഏറ്റവും വലിയ വിപണിയായി വളർന്നുവെന്നും പ്രസ്താവന കൂട്ടിച്ചേർത്തു.