ന്യൂദൽഹി- തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറക് ഒബ്രയാനെ രാജ്യസഭയിൽനിന്ന് സ്പീക്കർ സസ്‌പെന്റ് ചെയ്തു. രാജ്യസഭയിലെ വരാനിരിക്കുന്ന ദിവസങ്ങളിൽ പങ്കെടുക്കുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയത്. ഇന്നലെ ദൽഹി ഭരണ നിയന്ത്രണ ബിൽ സംബന്ധിച്ച് ചൂടുപിടിച്ച ചർച്ചകൾക്കിടെ ഡെറക് ഒബ്രിയാനും രാജ്യസഭ അധ്യക്ഷൻ കൂടിയ ജഗദീപ് ധൻകറും ഏറ്റുമുട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് സസ്‌പെൻഷൻ. അനിയന്ത്രിതമായ പെരുമാറ്റം എന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ. ഒബ്രിയാനെ സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ചെയ്തു. ാജ്യസഭയും ലോക്സഭയും ഇന്ന് ഉച്ചവരെ പിരിഞ്ഞു.