മുംബൈ- ട്രെയിനിൽ കൊള്ളയടിക്കാനുള്ള ശ്രമം ചെറുത്ത സ്ത്രീയെ ഓടുന്ന ട്രെയിനിൽ തള്ളിയിട്ടു. മുംബൈയിലെ തിരക്കേറിയ ദാദർ റെയിൽവേ സ്‌റ്റേഷനിൽ ബെംഗളൂരു-മുംബൈ സിഎസ്‌എംടി ഉദ്യാൻ എക്സ്പ്രസിലായിരുന്നു സംഭവം. പ്രതി പിടിയിലായതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ട്രെയിനിന്റെ അവസാന സ്റ്റേഷനായ ദാദറിൽ രാത്രി എട്ടരയോടെയാണ് കുറച്ച് യാത്രക്കാരുള്ള റിസർവ് ചെയ്യാത്ത ലേഡീസ് കമ്പാർട്ടുമെന്റിലേക്ക് കവർച്ചക്കാരൻ പ്രവേശിച്ചത്. സ്ത്രീയെ പീഡിപ്പിച്ച ഇയാൾ പണമടങ്ങിയ നീല ബാഗ് തട്ടിയെടുത്തു. യുവതി കവർച്ചാ ശ്രമം എതിർത്തതോടെ പ്രതി കമ്പാർട്ടുമെന്റിൽ നിന്ന് തള്ളിമായിട്ട് ഓടിരക്ഷപ്പെടുകയായിരുന്നു. യുവതി അപകടനില തരണം ചെയ്തതായും പോലീസ് പറഞ്ഞു.