ടുണിസ്- തുണീഷ്യയിലെ കെര്‍ക്കെന്ന ദ്വീപില്‍ നിന്ന് കുടിയേറ്റക്കാരുമായി പുറപ്പെട്ട കപ്പല്‍ മുങ്ങി. സംഭവത്തില്‍ നാല് പേര്‍ മരിച്ചതായും 51 പേരെ കാണാതായതായും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
സബ് സഹാറന്‍ ആഫ്രിക്കയില്‍ നിന്നുള്ളവരാണ് കപ്പലിലുണ്ടായിരുന്ന കുടിയേറ്റക്കാരെല്ലാം. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ജൂലൈ 20 വരെ തുണീഷ്യന്‍ തീരത്ത് മുങ്ങിമരിച്ച 901 കുടിയേറ്റക്കാരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. സബ്-സഹാറന്‍ ആഫ്രിക്കയില്‍ നിന്ന് ഇറ്റാലിയന്‍ തീരങ്ങളിലേക്ക് പോകുന്ന കുടിയേറ്റക്കാരുടെ ബോട്ടുകള്‍ പലപ്പോഴും മുങ്ങിപ്പോകാറുണ്ട്.